പുരുഷന്മാര്‍ സ്ത്രീകളെപ്പോലെ പെട്ടെന്ന് കരയാതിരിക്കുന്നതിന് സൈക്കോളജിസ്റ്റുകൾ പറയുന്ന രണ്ട് പ്രധാനകാരണങ്ങൾ ഇവയാണ്. ഈ വിഷയത്തില്‍ ഗവേണം നടത്തിയ സൈക്കോളജിസ്റ്റ് ജോര്‍ജ്ജിയ റേ ആണ് ഇക്കാരണങ്ങള്‍ വെളിപ്പെടുത്തുന്നത്.
ജൈവികമായ പുരുഷന്റെ പ്രകൃതവും പിന്നെ അവന്റെ ചുറ്റുപാടുകളുമാണ് അവനെ, കരയുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. പുരുഷന്‍ എന്ന ശാരീരികാവസ്ഥയും അതിനൊരു പ്രധാന കാരണമാണ്. പൗരുഷം എന്ന സങ്കല്‍പത്തില്‍ പരസ്യമായ ദുഖപ്രകടനങ്ങളോ കരച്ചിലോ ഉള്‍പ്പെടുന്നില്ല. അത്തരം പ്രശ്‌നങ്ങളെയെല്ലാം ഉള്ളിലൊതുക്കി നില്‍ക്കാന്‍ അവന്റെ ചുറ്റുപാടുകള്‍ അവനെ നിര്‍ബന്ധിക്കുകയാണ്.- ജോര്‍ജിയ വ്യക്തമാക്കി.
ആണുങ്ങളിൽ പ്രോലാക്ടിന്‍ എന്ന ഹോര്‍മോണിന്റെ അളവ് സ്ത്രീകളിലുള്ളതിനേക്കാള്‍ കുറവാണ്. ഇത് പുരുഷന്റെ വൈകാരികാവസ്ഥകളെ സ്ത്രീകളുടേതില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. പിന്നെ പുരുഷന്‍ വളരുന്ന സാഹചര്യം, അവനെ സ്വതന്ത്രമായ വികാരപ്രകടനങ്ങളില്‍ നിന്ന് വിലക്കുന്നുണ്ട്.
Post Your Comments