KeralaLatest News

ബഡ്ജറ്റിന് പുറത്ത് സഹായം പ്രഖ്യാപിച്ചാലും മതി; കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ബഡ്ജറ്റ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പല പദ്ധതികള്‍ക്കും പണം കണ്ടെത്താന്‍ കഴിയില്ല. പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇത് എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നോട്ടുവച്ച പ്രധാന ആവശ്യം വായ്പാപരിധി ഉയര്‍ത്തുക എന്നതായിരുന്നു. അതില്‍ കേന്ദ്രമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ബഡ്ജറ്റിനു പുറത്ത് സഹായം പ്രഖ്യാപിച്ചാലും മതി. ഇക്കാര്യങ്ങള്‍ വിശദമാക്കി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതുമെന്നും തോമസ് ഐസക് അറിയിച്ചു.

പെട്രോളിനും ഡീസലിനും 2 രൂപ വര്‍ദ്ധിപ്പിച്ചതാണ് ബഡ്ജറ്റിലെ ഏറ്റവും മോശം നടപടി. സ്പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയാണ് കേന്ദ്രം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിനും വരുമാനം ലഭിക്കുമായിരുന്നു.റെയില്‍വേയില്‍ സ്വകാര്യവത്കരണത്തിനും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ക്കു നല്‍കും. ഇത് പലയിടത്തും പരാജയപ്പെട്ട നടപടിയാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button