Latest NewsKeralaIndia

നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം ആക്രിപെറുക്കുന്ന ദമ്പതികള്‍ക്ക്

പത്തനംതിട്ട: സംസ്ഥാന നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം തമിഴ്‌നാട് സ്വദേശികള്‍ക്ക്. മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ദമ്പതികള്‍ക്കാണ് നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം ലഭിച്ചത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.മല്ലപ്പള്ളിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പി.പി.സന്തോഷില്‍ നിന്നെടുത്ത എന്‍.എല്‍.597286 നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

നേരത്തേ പല തവണകളായി 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. 22 വര്‍ഷമായി മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് തുരുത്തിപ്പള്ളില്‍ വാടകയ്‌ക്കെടുത്ത ഷെഡ്ഡിലാണ് താമസം. അഞ്ച് മക്കളില്‍ മൂന്ന് പേര്‍ തമിഴ്‌നാട്ടിലാണ്. ലോട്ടറിയിലൂടെ ലഭി്ക്കുന്ന പണം രോഗിയായ ഭര്‍ത്താവിന് ചികിത്സക്കാനും വീട് വയ്ക്കാനും ആദ്യം ഉലയോഗിക്കുമെന്ന് ലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button