കൊച്ചി: മഹാരാജാസ് കോളോജിലേയ്ക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംഘടിപ്പിക്കുന്ന ‘സാഹോദര്യത്തിന്റെ രാഷ്ട്രീയ ജാഥ’ യ്ക്കിടയിലായിരുന്നു സംഭവം. ജാഥ എറണാകുളം മഹാരാജാസ് കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മഹാരാജാസ് കോളേജിനു മുന്നിലെത്തിയ ജാഥ ക്യാമ്പസില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കവെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ ഇരുക്കൂട്ടരും തമ്മില്‍ സംഘര്‍മുണ്ടായി. ക്യാമ്പസിലില്ലാത്ത സംഘടനയുടെ പ്രകടനം അകത്തേയ്ക്ക് കടത്തി വിടാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നിലപാട് എടുത്തു. ഇതോടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് ബലം പ്രയോഗിച്ച് ക്യാമ്പസിനകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. എന്നാല്‍ പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ഈ നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് തുടങ്ങി. പിന്നീട് ഗതാഗതം തടസപ്പെടുത്തിയതിന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Post Your Comments