ലോകകപ്പിൽ സെമിഫൈനലിന് മുന്‍പായി ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ പോരാട്ടത്തിനിറങ്ങുമ്പോൾ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തില്‍ നിലവില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയ്ക്കൊപ്പമാണ് രോഹിത് ശര്‍മ്മ. ഒരു സെഞ്ചുറി നേടാന്‍ സാധിച്ചാല്‍ സംഗക്കാരയെ മറികടന്ന് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് ശർമ്മയ്ക്ക് സ്വന്തം.
അവശേഷിക്കുന്ന മത്സരങ്ങളില്‍ 129 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും രോഹിതിന് കീഴടക്കാം. 2003 ലോകകപ്പിലാണ് സച്ചിൻ 673 റണ്‍സ് സ്വന്തമാക്കിയത്. കൂടാതെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് നിലവില്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്ക്കെതിരെ 63 റണ്‍സ് കൂടെ നേടാന്‍ സാധിച്ചാല്‍ തനിക്ക് മുന്നിലുള്ള ഷാക്കിബിനെ പിന്നിലാക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിക്കും.
Post Your Comments