ലക്‌നൗ: ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ തുടക്കം കുറിച്ചു. പ്രമുഖരായ 11 പേരെ പാര്‍ട്ടിയില്‍ ചേര്‍ത്താണ് മെംബര്‍ഷിപ്പ് ക്യാമ്പയിനിനു മോദി തുക്കം കുറിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രമായി 36 ലക്ഷം പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം വാരണാസിയിലെ വിമാനത്താവളത്തില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.
തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഇതാദ്യമായാണ് മോദി വാരണാസില്‍ എത്തുന്നത്. കാശിയില്‍ നിന്നും ബിജെപിയുടെ അംഗത്വ വിതരണം തുടങ്ങുന്നുവെന്ന് മോദി പറഞ്ഞു. അതേസമയം ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചും മോദി ജനങ്ങളോടു വിശദീകരിച്ചു.
ഇന്നലെ ടെലിവിഷനിലും ഇന്നു പത്രത്തിലും അഞ്ചു ട്രില്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞുകാണം. എന്താണിതെന്നും നിങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അറിയേണ്ടത് വളരെ അത്യാവശ്യമാണ്. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് ‘സൈസ് ഓഫ് ദ കേക്ക് മാറ്റേര്‍സ്’. അതായത് കേക്ക് എത്ര വലുതാകുന്നുവോ അത്രത്തോളം വലിയ കഷ്ണമായിരിക്കും ഒരാള്‍ക്കു ലഭിക്കുക. അതാണ് 5 ട്രില്യന്‍ സമ്പദ് വ്യവസ്ഥയുടെ കാതല്‍. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുമെന്ന വീക്ഷണം മുന്നോട്ടുവച്ചതുപോലെ, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഉയരുമെന്നും നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും മോദി പറഞ്ഞു.
എന്നാല്‍ ലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇവര്‍ ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്യുകയാണെന്നും മോദി കുറ്റപ്പെടുത്തി.
Post Your Comments