പത്തനംതിട്ട: പിതൃത്വത്തില്‍ സംശയിച്ച് മകനെ കൊലപ്പെടുത്തിയ പിതാവിന് കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ കോളപ്ര സ്വദേശി റജി തോമസാണ് എട്ടു വയസുകാരന്‍ മകന്‍ റിജിനെ കൊലപ്പെടുത്തിയത്. റജി തോമസിന് ജില്ലാ അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. കോയിപ്രം പലീസാണ് കേസ് അന്വേഷിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതി മനോരോഗിയാണെന്ന വാദം കോടതി തള്ളി.
2014 നവംബര്‍ 11 നായിരുന്നു റെജി തോമസ് മകനെ കൊലപ്പെടുത്തിയത്. കുറിയന്നൂര്‍ എം റ്റി എല്‍ പി സ്‌കൂളിലെ മൂന്ന് ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു കൊല്ലപ്പെട്ട റിജിന്‍. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കുട്ടിയെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് കഴുത്തില്‍ മുറിവുണ്ടാക്കി ചിരവയില്‍വെച്ച് വാക്കത്തിയുപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയമാണ് ഈ അരും കൊലയ്ക്കു പിന്നില്‍. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സാനു എസ് പണിക്കരാണ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രേഖ ആര്‍ നായരാണ് ഹാജരായത്.
Post Your Comments