ബെംഗളൂരു : കർണാടകത്തിൽ പ്രതിസന്ധി തുടരുകയാണ്. എംഎൽഎമാരുടെ രാജിയിൽ കോൺഗ്രസ് അനുനയത്തിനൊരുങ്ങി. എൻ.കെ പ്രേമചന്ദ്രൻ എംപി ബെംഗളൂരുവിലേക്ക് പോയി.ഗവർണറെ കാണാൻ വിമത എംഎൽഎമാർ രാജ്ഭവനിലെത്തി.14 പേർ രാജി നൽകിയെന്ന് കോൺഗ്രസ് എംഎൽഎ ബിസി പാട്ടീൽ വ്യക്തമാക്കി. ഡികെ ശിവകുമാറും അനുനയത്തിന് ശ്രമിച്ചു.
അതേസമയം കൂടുതൽ എംഎൽഎമാർ രാജിക്കൊരുങ്ങി.13 ഭരണകക്ഷി എംഎൽഎമാർ സ്പീക്കറുടെ ഓഫീസിലെത്തി.13 പേർ കോൺഗ്രസുകാരും 3 പേർ ജെഡിഎസുകാരുമാണ്.പ്രമുഖ നേതാക്കളായ എച്ച്. വിശ്വനാഥ്,രാമലിംഗ റെഡ്ഢി രാജിക്കൊരുങ്ങി.ജെഡിഎസ് മുൻ സംസ്ഥാന അധ്യക്ഷനാണ് എച്ച് .വിശ്വനാഥ് രാമലിംഗ റെഡ്ഢി മുൻ ആഭ്യന്തര മന്ത്രിയാണ്.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്, തിങ്കളാഴ്ച ബെംഗളൂരുവിലെത്തും. ദൾ– കോൺഗ്രസ് സർക്കാരിനു വെല്ലുവിളി ഉയർത്തി കോൺഗ്രസിലെ രണ്ട് എംഎൽഎമാർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ആനന്ദ് സിങ്, രമേഷ് ജാർക്കിഹോളി എന്നിവരാണ് സ്പീക്കർക്ക് രാജി നൽകിയത്.
Congress MLA Ramalinga Reddy: I have come to submit my resignation to speaker. I don't know about my daughter(Congress MLA Sowmya Reddy), she is an independent woman. #Karnataka pic.twitter.com/1IvqviMfeS
— ANI (@ANI) July 6, 2019
Post Your Comments