CricketLatest NewsSports

രോഹിത്തിന് അഞ്ചാം സെഞ്ചുറി : ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ മുന്നേറ്റം

ലീഡ്സ്: ലോകകപ്പില്‍ രോഹിത്തിന്റെ അഞ്ചാം സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിലൂടെ ശ്രീലങ്കയ്ക്കെതിരെ വൻ മുന്നേറ്റവുമായി ഇന്ത്യ. 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭ്യമാകുമ്പോൾ 29 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 183 റണ്‍സെടുത്തിട്ടുണ്ട്.

സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും, അര്‍ധസെഞ്ചുറി കടന്ന കെ എല്‍ രാഹുലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. 93 പന്തിൽ 103 റൺസുമായി രോഹിത്തും.84 പന്തിൽ 77 റൺസുമായി കെ എല്‍ രാഹുലും ക്രീസിലുണ്ട്.

സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവില്‍ 264 റണ്‍സാണ് ലങ്ക നേടിയത്. ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ പകച്ചുനിന്ന ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെ പൂര്‍ത്തിയാക്കി.അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്തായി. 14 പന്തില്‍ 18 റണ്‍സാണ് കുശാല്‍ നേടിയത്. അവിഷ്ക ഫെര്‍ണാണ്ടോയെ (20) ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തിയതോടെ കളി ഇന്ത്യയ്ക്ക് അനുകൂലമായി. എന്നാല്‍, പിന്നീട് ഒന്നിച്ച മാത്യൂസും തിരിമാനെയും ചേര്‍ന്ന് പിടിച്ച് നിന്നതോടെ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഈ കൂട്ടുകെട്ടിനെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി സഹായിച്ചതോടെ 124 റണ്‍സിന്‍റെ നിര്‍ണായക സഖ്യം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി.

അവസാനം 37-ാം ഓവറില്‍ കുല്‍ദീപിന്‍റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി തിരിമാൻ ഔട്ടായി. പാണ്ഡ്യയെ ഫോറിന് പായിച്ച് 115-ാം പന്തില്‍ മാത്യൂസ് സെഞ്ചുറിയിലേക്കെത്തി.അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മാത്യൂസും പുറത്തായി. 128 പന്തില്‍ 113 റണ്‍സെടുത്ത മാത്യൂസ് ബൂമ്രയുടെ പന്തില്‍ രോഹിത്തിന് ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button