Latest NewsIndia

ബജറ്റിന് ശേഷം കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനം ഏറ്റവും അധികം പ്രതിഫലിച്ചത് രാജ്യത്തെ സ്വര്‍ണ വിലയിലാണ്. ഇന്നലെ രാവിലെ 25,200 രൂപയില്‍ നിന്ന സ്വര്‍ണ വില ബജറ്റ് പ്രഖ്യാപനം വന്നതോടെ കുതിച്ചുയര്‍ന്നു. ഉച്ചയോടെ 25,680 രൂപയായിരുന്നു സ്വര്‍ണ നിരക്ക്.

എന്നാല്‍, ഇനിയും ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,399.15 ഡോളറാണ് ഇന്നത്തെ നിരക്ക്. 18.55 ഡോളറിന്റെ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ഇന്നലെ സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരുവ 12.50 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ കള്ളക്കടത്ത് വര്‍ധിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button