തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. സ്വര്‍ണ വ്യാപാരിയുടെ തലയ്ക്കടിച്ച് അരക്കിലോ സ്വര്‍ണം മോഷ്ടിച്ചു. ബൈക്കിലെത്തിയ സംഘമാണ് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു കളഞ്ഞത്. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി ശ്രീകാന്ത് കദം ആണ് ആക്രമണത്തിന് ഇരയായകത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്.
കഴിഞ്ഞമാസം 29നാണ് ശ്രീവരാഹത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം കവര്‍ന്നത്. മുട്ടത്തറ സ്വദേശി ബിജുവില്‍ നിന്നാണ് ഒന്നര കോടി വിലമതിക്കുന്ന ഒരു കിലോ 400 ഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടത്. തൃശ്ശൂരില്‍ നിന്നും സ്വര്‍ണം ശേഖരിച്ച് കുഴിത്തുറയിലുള്ള കടയിലേക്ക് കൊണ്ടുവരികയായിരുന്നു ബിജു. ആറോളം വരുന്ന അക്രമിസംഘം ബിജുവിന്റെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് വാഹനത്തിനുള്ളില്‍ ് മുളകുപൊടി വിതറുകയും ചെയ്യുകയായിരുന്നു. മുളകുപൊടി ദേഹത്തു വീണില്ലെങ്കിലും പരിഭ്രമിച്ചു പോയ ബിജുവിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പുതന്നെ അക്രമിസംഘം സ്വര്‍ണം വച്ചിരുന്ന ബാഗുമായി കടന്നു കളയുകയായിരുന്നു.
Post Your Comments