തിരുവനന്തപുരം: നിര്‍ധനരായ അനേകം അനേകം രോഗികള്‍ക്ക് ആശ്വസമായിരുന്ന കാരണ്യ പദ്ധതി നിര്‍ത്തലാക്കിയത് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ നടപടി മനുഷ്യത്മില്ലാത്തതാണെന്ന് ഉമ്മന്‍ ചാണ്ടി. പദ്ധതി ഉടന്‍ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ പാവപ്പെട്ട രോഗികള്‍ മരുന്നു വാങ്ങാന്‍ പോലു കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ ആയിരത്തോളം വരുന്ന രോഗികളുടെ ചികിത്സ മുടങ്ങി. അര്‍ബുദ രോഗികള്‍ക്കടക്കം മരുന്ന് ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കിടത്തി ചികിത്സയ്ക്കു മാത്രമാണ് ഇപ്പോള്‍ സൗജന്യം ലഭിക്കുന്നത്.
കാരുണ്യ ജില്ല സമിതികളില്‍ നിന്ന് അനുമതി കാത്താണ് മെഡിക്കല്‍ കോളജുകളിലെ കാരുണ്യ ഓഫീസുകളിലും ജില്ല ലോട്ടറി ഓഫീസുകളില്‍ അപേക്ഷകളുമായി രോഗികളും ബന്ധുക്കളും ഇപ്പോഴും കയറി ഇറങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇന്‍ഷുറന്‍സ് പദ്ധതികള്‍ വേണ്ടന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ നിര്‍ത്തലാക്കിയത്.
Post Your Comments