തെന്മല : തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മരുന്നുകൾ എക്സൈസ് സംഘം പിടികൂടി. ലേബലില്ലാത്ത ഗുളികകളും ഒഴിഞ്ഞ ക്യാപ്സ്യൂള്‍ കവറുകളും മരുന്നുപൊടിയുമാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഗുളികകൾ കണ്ടെടുത്തത്.
അഞ്ചരക്കിലോ ഗുളികയും 15 കിലോ ഗുളികയുടെ പൊടിയുമാണ് കാറിനുള്ളിൽ നിന്ന് കണ്ടെത്തിയത്.മരുന്നുപൊടി നിറയ്ക്കാനുള്ള ഏഴരക്കിലോ ഒഴിഞ്ഞ ക്യാപ്സ്യൂള്‍ കവറും പിടിച്ചെടുത്തിട്ടുണ്ട്. ഗുളിക കടത്തിയ പുനലൂര്‍ സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മരുന്ന് ചെങ്കോട്ടയില്‍നിന്നാണ് ലഭിച്ചതെന്ന് ഇയാള്‍ എക്സൈസിനോട് വെളിപ്പെടുത്തി.
പുനലൂരിലുള്ള ഒരു ആയുര്‍വേദ ആശുപത്രിയിലേക്കാണ് ഗുളികകൾ കൊണ്ടുപോയിരുന്നത്.
ചെങ്കോട്ടയില്‍ ഇത്തരം ഗുളിക കുടില്‍വ്യവസായമായി തയ്യാറാക്കുന്നുണ്ടെന്നും ഇതിന് വേണ്ടപ്പെട്ട രേഖകൾ ഇല്ലെന്നുമാണ് എക്സൈസിന് ലഭിച്ച വിവരം. കറിനുള്ളിൽ നിറയെ തേങ്ങകൾ ഉണ്ടായിരുന്നു. ഇവയ്ക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകൾ.
എക്സൈസ് അധികൃതര്‍ അറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിലെ ഡോ. സ്മാര്‍ട്ട് പി.ജോണ്‍, ഡോ. എസ്.ഗിരീഷ് തുടങ്ങിയവര്‍ ആര്യങ്കാവിലെത്തി മരുന്ന് പരിശോധിച്ചു. എന്നാൽ പിടിച്ചെടുത്തത് അലോപ്പതി മരുന്നാണെന്ന് കണ്ടെത്തിയതോടെ അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ ഉള്‍പ്പെട്ടസംഘം സ്ഥലത്തെത്തി.
Post Your Comments