![](/wp-content/uploads/2019/07/transfer.jpg)
ലക്നോ: മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉള്‍പ്പെടെ ഉന്നത 30 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം.ഉത്തര്‍പ്രദേശിലാണ് സംഭവം. സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, പിഡബ്ല്യുഡി സ്പെഷല്‍ സെക്രട്ടറി തുടങ്ങിയവരെയാണ് വെള്ളിയാഴ്ച രാത്രി സ്ഥലംമാറ്റിയത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്രട്ടറിയായിരുന്ന മനീഷ് ഛൗഹാനെ കരിമ്പ് വകുപ്പ് കമ്മീഷണറായാണ് നിയമിച്ചത്. പിഡബ്ല്യുഡി സ്പെഷല്‍ സെക്രട്ടറി രാഹുല്‍ പാണ്ഡെയെ വാരാണസി ഡെവലപ്മെന്റ് അഥോററ്റിയുടെ വൈസ് ചെയര്‍മാനായി നിയമിച്ചു. പല ഉദ്യോഗസ്ഥര്‍ക്കും പുതിയ സ്ഥാനങ്ങള്‍ നല്‍കിയിട്ടില്ല.യുപിയിൽ 17 എംബിസി വിഭാഗങ്ങളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച സാമൂഹ്യക്ഷേമ വകുപ്പ് ഇളവ് വരുത്തിയിരുന്നു.
Post Your Comments