KeralaLatest News

‘ശങ്ക’ ഒഴിവാക്കാന്‍ എളുപ്പവഴി; ശുചിമുറി തേടി അലയേണ്ട, പുതിയ സംവിധാനമൊരുക്കി ടൂറിസം വകുപ്പ്

കൊല്ലം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ടോയ്‌ലെറ്റ് മാപ്പിങ് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ഇനി സഞ്ചാരികള്‍ക്ക് ശുചിമുറി തേടി അലയേണ്ടതില്ല. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 750 ശുചിമുറികളുടെ പട്ടിക തയ്യാറാക്കി. ശുചിമുറിയുടെ ചിത്രം, പ്രവര്‍ത്തന സമയം, അവധി ദിവസം, റേറ്റിങ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനിലുണ്ട്. ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍എന്നിവയാണ് ഉള്‍പ്പെടുത്തിയവയിലേറെയും.

സേവനം ആര്‍ക്കൊക്കെ ഉപയോഗപ്പെടുത്താം എന്നും ആപ്പിലുണ്ട്. സംസ്ഥാനത്തെ ദേശീയ പാത, എം.സി റോഡ് തുടങ്ങിയവയോട് ചേര്‍ന്നുള്ള വിവിധ സ്ഥാപനങ്ങളില്‍ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചാണു മാപ്പിങ് നടത്തിയത്. രണ്ടാം ഘട്ടത്തില്‍ നഗരത്തിനകത്തും പുറത്തുമുള്ള പൊതു ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലണ് ആപ്പ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button