UAELatest News

സൗദിയിൽ ഫാർമസി രംഗത്ത് സ്വദേശിവൽക്കരണം തുടരുമോയെന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ

റിയാദ്: സൗദിയിൽ ഫാർമസി രംഗത്ത് സ്വദേശിവൽക്കരണം തുടരുമെന്ന് തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 40 ശതമാനം പേർക്ക് ഈ മേഖലയിൽ തൊഴിൽ ലഭ്യമാക്കിയതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഫാർമസി മേഖലയിൽ അടുത്ത വർഷാവസാനത്തോടെ രണ്ടായിരം തൊഴിലുകൾ സ്വദേശിവൽക്കരിക്കും. സ്വകാര്യ മേഖലയിൽ 14,338 പേര് ഫാർമസിസ്റ്റുകളായി ജോലിചെയ്യുന്നതായാണ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്ക്. സ്വകാര്യ സ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പുവച്ചു ഫാർമസി മേഖലയിൽ സ്വദേശിവൽക്കരണം ഉയർത്തുന്നതിനും കൂടുതൽ സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനും മന്ത്രാലയം ഊർജ്ജിത ശ്രമം നടത്തുകയാണെന്ന് തൊഴിൽ മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button