Latest NewsIndia

പ്രതീക്ഷകളോടെ രാജ്യം ; രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ‌ഡി‌എ സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.

അതേസമയം, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ഈ വർഷത്തെ സർക്കാർ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് മറ്റൊരു ആശങ്ക ഉയർന്നുവരുന്നു, ജൂലൈ4 വരെ നടന്ന ബജറ്റിന് മുമ്പുള്ള നിരവധി മീറ്റിംഗുകളിൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്നാണ് ഇത്.തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പലരും മന്ദഗതിയിലുള്ള വളർച്ചയെ തൊഴിലവസരങ്ങളുമായി ബന്ധപ്പെടുത്തി.

ഓട്ടോ, അഗ്രികൾച്ചർ, ബാങ്കിംഗ്, എംഎസ്എംഇ, റിയൽ എസ്റ്റേറ്റ് എന്നിവയാണ് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ചില മേഖലകൾ. കാര്‍ഷിക-തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. ഓഹരി വിറ്റഴിക്കൽ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയിൽ മാറ്റങ്ങൾ പ്രതിക്ഷിക്കാം. എയിംസ് ഉൾപ്പടെ നിരവധി ആവശ്യങ്ങൾ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. റെയിൽവെ മേഖലയിൽ ശബരിപാതക്കുള്ള തുക ഉൾപ്പടെയുള്ള പ്രതീക്ഷകളും കേരളത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button