ഡൽഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. 11 മണിക്കാണ് പാർലമെന്റിൽ ബജറ്റ് അവതരണം നടക്കുക. ബജറ്റിൽ പ്രതീക്ഷയെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കി. സാമ്പത്തിക സർവേയിലെ നിർദ്ദേശങ്ങൾ അംഗീകരിക്കുമെന്ന് കരുതുന്നു.
രാജ്യത്തിന്റെ സാന്പത്തിക ചിത്രം വ്യക്തമാക്കി സാന്പത്തിക സര്‍വേ വ്യാഴാഴ്ച പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ആരോഗ്യം, കൃഷി, വ്യവസായം, പ്രതിരോധം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകള്‍ക്കു ബജറ്റില്‍ മുന്‍ഗണന ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്. ഇതിനുള്ള പണം കണ്ടെത്തുകയെന്നതാണു ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയാണു സര്‍ക്കാരിനു മുന്നിലുള്ള എളുപ്പമാര്‍ഗം.
Post Your Comments