
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തെ തുടർന്ന് ഇടുക്കി എസ്.പിയ്ക്ക് സ്ഥലമാറ്റം. കെ.ബി വേണുഗോപാലിനെ ഭീകര വിരുദ്ധ സ്ക്വാഡ് എസ്.പി ആയാണ് സ്ഥലം മാറ്റിയത്. പകരം മലപ്പുറം എസ് പി ടി. നാരായണൻ ഇടുക്കി എസ് .പി ആകും.
രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെ എസ്പിയെ സ്ഥലംമാറ്റാൻ ഡിജിപി ശുപാര്‍ശ ചെയ്യുകയായിരുന്നു. അതേസമയം നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ സര്‍ക്കാര്‍ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനായിരിക്കും അന്വേഷണ ചുമതല.
Post Your Comments