ബീജിംഗ് : ഭാര്യയെ കൊന്ന് 106 ദിവസം ഫ്രീസറില്‍ ഒളിപ്പിച്ച ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. ചൈനയിൽ സു സിയോഡോങ്(30) എന്ന യുവാവിനെയാണ് ചൈനീസ് കോടതി വധശിക്ഷക്ക് വിധിച്ചത്. കല്യാണം കഴിഞ്ഞ് 10 മാസത്തിന് ശേഷമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. വസ്ത്ര വില്പന ശാലയിലെ ക്ലര്‍ക്ക് ആയിരുന്നു സൂ. പ്രൈമറി സ്കൂള്‍ ടീച്ചർ ആയിരുന്നു ഭാര്യ യാങ്.
കൊലപാതകത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ് കാര്‍ഡില്‍ നിന്നും 15000 യുവാന്‍ ചിലവാക്കി. കൊലപാതകം മറച്ചു വെക്കാൻ മറ്റൊരു യുവതിയുമായി യാത്ര നടത്തുകയും ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും സുഹൃത്തുകള്‍ക്കും, മാതാപിതാക്കള്‍ക്കും ഇയാൾ മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഒരു ദിവസം പിതാവിന്റെ പിറന്നാള്‍ ആഘോഷത്തിന് ക്ഷണം വന്നതോടെ പദ്ധതികള്‍ പൊളിഞ്ഞതോടെ പോലീസില്‍ കീഴടങ്ങുകയുമായിരുന്നു.
2016 ഒക്ടോബര്‍ 17ന് ഇയാളെ കൊടതി വധശിക്ഷക്ക് വിധിച്ചെങ്കിലും ക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള്‍ മേല്‍ക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഇയാളുടെ ഹര്‍ജി തള്ളുകയും ശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
Post Your Comments