Latest NewsCricketSports

ബംഗ്ലാദേശിനെതിരെ ജയം നേടി : സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

ലണ്ടന്‍: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ജയം നേടിയിട്ടും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്. 94 റൺസിനാണ് ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടിയ 315 റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് സാധിച്ചില്ല. 44.1 ഓവറിൽ 221 റൺസിന് പുറത്തായി.

ഷാകിബ് അൽ ഹസനാണ്(64) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ലിറ്റൻ ദാസ്(32), മഹമ്മദുള്ള(29), സൗമ്യ സർക്കാർ(22) തുടങ്ങിയവരും ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി ആറു വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ, ശതാബ്‌ ഖാൻ രണ്ടും മുഹമ്മദ് ആമിർ വഹാബ് റിയാസ് എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.

ഇമാം ഉള്‍ ഹഖിന്റെ(100 ) സെഞ്ചുറിയും, ബാബര്‍ അസത്തിന്റെ(96) അര്‍ദ്ധ സെഞ്ചുറിയും പാകിസ്ഥാന് മികച്ച സ്‌കോർ നേടാൻ സഹായിച്ചു. ഫഖർ സമാൻ(13), മുഹമ്മദ് ഹഫീസ്(27), ഹാരിസ് സൊഹൈൽ(6), ഇമാദ് വസിം(43),വഹാബ്(2), ഷദാബ്(1), ആമിര്‍(8) എന്നിവർ പുറത്തായപ്പോൾ സര്‍ഫറാസും(3) ഷഹീനും(0) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മുസ്‌താഫിസുര്‍ അഞ്ചും സൈഫുദീന്‍ മൂന്നും മെഹിദി ഹസൻ ഒന്നും വിക്കറ്റുകൾ എറിഞ്ഞിട്ടു.

മത്സരത്തിൽ ജയിച്ചെങ്കിലും നെറ്റ് റൺ റേറ്റ് കുറവായതിനാൽ പാകിസ്താന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും നാലാം സ്ഥാനത്തേക്ക് കുതിച്ച് ന്യൂസിലന്‍ഡ് സെമി ഉറപ്പിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button