ആംസ്റ്റർഡാം: ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ആര്യൻ റോബൻ പ്രഫഷനൽ ഫുട്ബോളിൽനിന്നു വിരമിച്ചു. മുപ്പത്തിയാറുകാരനായ റോബൻ ജർമൻ ബുന്ദസ് ലിഗയിൽ ബയൺ മ്യൂണിച്ചിനു വേണ്ടി കളിച്ചിരുന്ന ക്ലബ് വിട്ടതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
2017ൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് റോബൻ വിരമിച്ചിരുന്നു. 2018 റഷ്യൻ ലോകകപ്പിന് ഹോളണ്ടിനു യോഗ്യത നേടാനാകാതെ പോയതിനു പിന്നാലെയായിരുന്നു ഇത്. 2003ൽ ഹോളണ്ട് സീനിയർ ടീമിനുവേണ്ടി അരങ്ങേറിയ റോബൻ 96 മൽസരങ്ങളിൽ 37 ഗോളുകൾ സ്വന്തമാക്കി.
ഡച്ച് ടീമിൽ അംഗമായിരുന്ന റോബൻ, വെസ്ലി സ്നൈഡർ, റോബിൻ വാൻ പെഴ്സി എന്നിവർക്കൊപ്പം ആധുനിക ഡച്ച് ഫുട്ബോളിലെ ത്രിമൂർത്തികളിൽ ഒരാളായാണു വാഴ്ത്തപ്പെടുന്നത്. 2010 ലോകകപ്പിൽ ഫൈനലിലെത്തുകയും 2014 ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരാവുകയും ചെയ്ത.
Post Your Comments