തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഫിറോസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷനില്‍ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്ന പരാതിയില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കുമ്പോള്‍ മറ്റ് നടപടികളൊന്നും നോക്കാതെ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു. കേസ് ഈമാസം 18ന് വീണ്ടും പരിഗണിക്കും.
മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോതി നേരത്തേ നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ അഴിമതി നിരോധന നിയമപരിധിയിലുള്ള നടപടിയുണ്ടായോയെന്നും കോടതി ആരാഞ്ഞു. മന്ത്രി ജലീലിനെതിരായ വിവാദത്തില്‍ അന്വേഷണമില്ലെന്ന് വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പരാതിയില്‍ തുടര്‍ നടപടി വേണ്ടെന്ന നിലപാടാണ് സര്‍ക്കാറും കൈക്കൊണ്ടത്. ഇതിനെതിരെയാണ് പികെ ഫിറോസ് ഹൈക്കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ സ്ഥാപനത്തില്‍ മാനദണ്ഡങ്ങള്‍ തിരുത്തി ബന്ധുവായ കെടി അദീബിനെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നാണ് മന്ത്രി കെടി ജലീലിനെതിരെ ഫിറോസിന്‍രെ പരാതി. ആരോപണത്തെത്തുടര്‍ന്ന് കെടി അദീബ് സ്ഥാനം രാജിവെച്ചിരുന്നു.
Post Your Comments