ബുലന്ദേശ്വര്‍: യുപിയിലെ ബുലന്ദ്ശഹറില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മുറ്റം വൃത്തിയാക്കുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ വിവാദമാകുന്നു. സോഷ്യല്‍മീഡിയയില്‍ ആരോ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദത്തിലായത്.
വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ചൂല് കൊണ്ട് തറ വൃത്തിയാക്കുകയും മറ്റ് ചില വിദ്യാര്‍ത്ഥികള്‍ സമീപത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) പ്രതികരിച്ചു.
ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്നും മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായും എസ്ഡിഎം സദാനാന്ദ ഗുപ്ത പറഞ്ഞു. അതേസമയം കുട്ടി സ്വമേധയാ സ്‌കൂളിന്റെ തറ വൃത്തിയാക്കിയതാണെങ്കില്‍ അതില്‍ വലിയ ശരിയുണ്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അങ്ങനെയെങ്കില്‍ ആ കുട്ടിയെ അഭിനന്ദിക്കുയയാണ് വേണ്ടതെന്നാണ് ഇവരുടെ പക്ഷം.
https://youtu.be/fzxGbeaaBb8
Post Your Comments