UAELatest NewsGulf

ദുബായില്‍ ഇനി ഇത്തരക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡുകള്‍

മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക

ദുബായ്: ഇനി മുതല്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ആരംഭിച്ച ഈ പദ്ധതിയുടെ കീഴില്‍ ടെലികോം കമ്പനിയായ ‘ഡു’ ആണ് സൗജന്യമായി സിം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി 18 വയസിന് മുകളില്‍ പ്രായമുളള എല്ലാ സഞ്ചാരികള്‍ക്കും ഒരു മാസം കാലാവധിയുള്ള സിം കാര്‍ഡ് ലഭിക്കും. ദുബായിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്തോഷകരവും സുരക്ഷിതവുമായ അവധിക്കാലം സമ്മാനിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

‘കണക്ട് വിത്ത് ഹാപ്പിനെസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യമായി സിം നല്‍കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംരംഭം നടപ്പിലാക്കുന്നത്. ദുബായ് വിമാനത്താവളത്തിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ നിന്നും വിനോദ സഞ്ചാരികള്‍ക്ക് സിം കൈമാറും. ട്രാന്‍സിസ്റ്റ് വിസയിലും സന്ദര്‍ശക വിസയിലും തത്സമയ വിസയിലും എത്തുന്നവരെ കൂടാതെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. പുതിയ സിം ആക്ടിവേറ്റ് ചെയ്യാന്‍ ഫോണില്‍ ഇട്ടശേഷം *122# ഡയല്‍ ചെയ്താല്‍ മതി. ദുബായിലെ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേഷന്‍ അധികൃതര്‍ നിശ്ചയിച്ച നിയമമനുസരിച്ച് 30 ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ വ്യക്തി ദുബായ് വിട്ട് പോകുമ്പോള്‍ സിം കാര്‍ഡ് നിര്‍ജ്ജീവമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button