ദോഹ: ഖത്തറില്‍ പൊടിക്കാറ്റ് (അല്‍ ബവാരി) ഇന്ന് മുതല്‍ ശക്തമാകും. മണിക്കൂറില്‍ 12 മുതല്‍ 22 നോട്ടിക് മൈലും ചിലയിടങ്ങളില്‍ 30 നോട്ടിക് മൈലുമായിരിക്കും കാറ്റിന്റെ വേഗം. അടുത്ത ആഴ്ച ആദ്യം വരെയാണ് പൊടിക്കാറ്റ് ശക്തമാകുക. ഇതിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
പൊടിയുള്ളതിനാൽ ദൂരക്കാഴ്ച ചിലയിടങ്ങളില്‍ 3 കിലോമീറ്ററോളം കുറഞ്ഞേക്കും. കൂടാതെ തിരമാല 5 മുതല്‍ 7 അടി ഉയരുവാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ പകല്‍ താപനില നേരിയ തോതില്‍ ഉയരും. കടല്‍ യാത്ര ഒഴിവാക്കണമെന്നും, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Post Your Comments