Latest NewsKerala

വനം മന്ത്രിയെ വേദിയിലിരുത്തി ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വനം മന്ത്രിയെ വേദിയിലിരുത്തി ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വനഭൂമിയില്‍ അവകാശം ലഭിക്കാനായി ആദിവാസികള്‍ നല്‍കിയ അപേക്ഷകളില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്നും ഇതിനാല്‍ ഭൂരിപക്ഷം അപേക്ഷകളിലും തീര്‍പ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഫോറസ്റ്റ് ജീവനക്കാരുടെ ആവശ്യങ്ങള്‍ ഓരോന്നും അക്കമിട്ട് അവതരിപ്പിക്കുകയും ആവശ്യങ്ങള്‍ സംബന്ധിച്ച നിവേദനം നല്‍കുമെന്നും സ്വാഗത പ്രാസംഗികനും ജനറല്‍ സെക്രട്ടറിയുമായ എം. മനോഹരനെയും മുഖ്യമന്ത്രി വിമർശിച്ചു. സംഘടനകള്‍ക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അത് സമ്മേളനത്തില്‍ അവതരിപ്പിച്ച്‌ പരിഹാരം കാണാമെന്നു വിചാരിക്കരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button