ലണ്ടന്‍: ‘വിച്ച്-ഹണ്ട്’ നടപടിയാണ് തനിക്കെതിരെ സി.ബി.ഐ എടുക്കുന്നതെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ. മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് മല്യ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. തെറ്റായ ആരോപണങ്ങളാണ് സി.ബി.ഐ ഉന്നയിക്കുന്നതെന്നും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കുകളില്‍ നിന്നെടുത്ത വായ്പാത്തുക മുഴുവനായി തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ജീവനക്കാര്‍ക്ക് നഷ്ടപരിഹാരവും നല്‍കാമെന്നും മല്യ പറഞ്ഞു. എതിരാളികളെ തേടിപ്പിടിച്ച് ഒതുക്കുന്ന നടപടിയാണ് വിച്ച് ഹണ്ട്.
എസ്.ബി.ഐ നയിക്കുന്ന ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി 9,000 കോടി രൂപ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്ത മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് സി.ബി.ഐ നടത്തുന്നത്. മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഡിസംബറില്‍ ബ്രിട്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്ര് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞദിവസം വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് റോയല്‍ ഹൈക്കോടതി അനുമതി നല്‍കി. മല്യ അപ്പീല്‍ പോകുമെന്നതിനാല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച വാദം വീണ്ടും ഹൈക്കോടതിയില്‍ നടക്കും.
Post Your Comments