നെടുങ്കണ്ടം: ഒരു വർഷത്തിനിടെ എസ്ഐ, സിഐ ഉൾപ്പെടെ 20 പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയ കേരളത്തിലെ പോലീസ് സ്റ്റേഷൻ എന്ന ഖ്യാതി ഇനി നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സ്വന്തം. മന്ത്രി എം.എം. മണി പ്രതിനിധീകരിക്കുന്ന ഉടുമ്പൻചോല മണ്ഡലത്തിലാണു നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ഇവിടെ വിവാദങ്ങളിൽപെട്ട് സസ്പെൻഷനിലായവരുടെ എണ്ണം പത്താണ്. അടുത്തിടെ ചാർജെടുത്തതിന്റെ ഏഴാം ദിവസം എസ്എഫ്ഐ പ്രവർത്തകർ റോഡിൽ വരച്ച ചെഗുവരയുടെ ചിത്രം മായ്ക്കാൻ നിർദേശിച്ച എസ്ഐയ്ക്കു സ്ഥലംമാറ്റം നൽകിയിരുന്നു. അതിനുശേഷം വന്ന എസ്ഐയെ 18–ാം ദിവസം സ്ഥലം മാറ്റി. മൂന്നര വയസ്സുകാരിയെയും പിതാവിനെയും മൂന്നു മണിക്കൂർ സ്റ്റേഷനിൽ നിർത്തിയതിനായിരുന്നു അത്.
ആത്മഹത്യ കൊലപാതകം ആക്കുമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സിഐയ്ക്കും എഎസ്ഐയ്ക്കും സസ്പെൻഷൻ കൊടുത്തതും ഇവിടെയാണ്. ഇപ്പോൾ രാജ്‌കുമാർ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട കേസിൽ എസ്ഐ ഉൾപ്പെടെ അഞ്ചു പേരെ സ്ഥലം മാറ്റുകയും,
എട്ടു പേരെ സസ്പെൻഡ് ചെയ്യുകയും ഉണ്ടായി.
Post Your Comments