കൊച്ചി: തീവണ്ടിയില്‍ കയറുന്നതിനിടയില്‍ കാല്‍ വഴുതി തീവണ്ടിക്കും പ്ലാറ്റ് ഫോമിനുമിടയില്‍ വീണ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി.
കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം – എറണാകുളം പാസഞ്ചറിലാണ് സംഭവം. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ കാഞ്ഞിരമറ്റം സ്വദേശിനി ജയലക്ഷ്മിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. റെയില്‍വേ കീമാന്‍മാരുടെ അവസരോചിതമായ ഇടപെടലാണ് വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിച്ചത്. ”മോളെ പേടിക്കേണ്ട, അനങ്ങല്ലേ” എന്ന കീമാന്‍മാരുടെ വാക്കുകളാണ് പാളത്തിലേക്ക് വീണു പോയ ജയലക്ഷ്മിക്ക് ധൈര്യം പകര്‍ന്നത്.
പ്ലാറ്റ്ഫോമില്‍ നിന്ന് തീവണ്ടിയിലേക്ക് കയറുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാല്‍ വഴുതി തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണത്. ഇതിനിടയില്‍ തീവണ്ടി മുന്നോട്ട് അല്‍പദൂരം നീങ്ങിയിരുന്നു. പെണ്‍കുട്ടി വഴുതി പാളത്തിലേക്ക് വീഴുന്നത് കണ്ട് യാത്രക്കാരും റെയില്‍വേ ജീവനക്കാരും ആദ്യം പകച്ചു. പിന്നീട് കീമാന്‍മാര്‍ സമയോചിതമായി ഇടപെട്ടതോടെയാണ് വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടത്. പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലായി വീണ വിദ്യാര്‍ഥിനിയോട് തലകുനിച്ച് അനങ്ങാതെ കിടക്കാനായിരുന്നു കീമാന്‍മാര്‍ നി?ര്‍ദേശിച്ചത്. അപ്പോഴേക്കും യാത്രക്കാരിലൊരാള്‍ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ യാത്രക്കാര്‍ തീവണ്ടിയില്‍ നിന്നിറങ്ങി മറുവശത്തുകൂടി പുറത്തേക്ക് എടുക്കുകയായിരുന്നു. രണ്ട് റെയില്‍വേ പാളത്തിനുമിടയില്‍ കമിഴ്ന്ന് വീണ നിലയില്‍ കിടക്കുകയായിരുന്നു ജയലക്ഷ്മി. മരണം മുന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ തല പൊക്കുകയോ അനങ്ങുകയോ പോലും ചെയ്യാതെ കിടന്നു. വീഴ്ചയില്‍ കാലിന്റെ തുടയെല്ലില്‍ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments