Latest NewsUSAInternational

ഇന്ത്യ – അമേരിക്ക പുതിയ ചുവടുവയ്പ്പ് ; പ്രതിരോധ സഹകരണത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് തുല്യമായ പദവി ഇന്ത്യയ്ക്കും

വാഷിങ്ടൻ: ഇന്ത്യ – അമേരിക്ക പുതിയ ചുവടുവയ്പ്പിലേക്ക്. നാറ്റോ സഖ്യകക്ഷികൾക്കു ലഭിക്കുന്ന പദവി പ്രതിരോധ സഹകരണത്തിൽ ഇന്ത്യയ്ക്കും നൽകുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. സെനറ്റിലെ ഇന്ത്യ കോക്കസിലെ ജോൺ കോർണിൻ, മാർക് വാർണർ എന്നിവർ അവതരിപ്പിച്ച ഭേദഗതിയിലാണ് നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രയേലിനും ദക്ഷിണ കൊറിയയ്ക്കുമുള്ള പദവി ഇന്ത്യയ്ക്കും നൽകാനുള്ള നിർദേശം.

ജനപ്രതിനിധി സഭയിൽ കഴിഞ്ഞയാഴ്ച ജോ വിൽസൻ, അമി ബേറ, ടെഡ് യോഹോ, ജോർജ് ഹോൾഡിങ്, എഡ് കെയ്സ്, രാജാ കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് യുഎസ്– ഇന്ത്യ ബന്ധം മെച്ചമാക്കുന്നതിനുള്ള സമാന ബിൽ അവതരിപ്പിച്ചിരുന്നു. ഇത് ഈ മാസംതന്നെ പരിഗണിച്ചേക്കും. 2 സഭകളും പാസാക്കുന്നതോടെ ബിൽ നിയമമാകും.

ഇന്ത്യയെ ‘പ്രമുഖ പ്രതിരോധ പങ്കാളി’യായി യുഎസ് 2016ൽ അംഗീകരിച്ചിരുന്നു. നവീന സാങ്കേതികവിദ്യ കൈമാറ്റം സുഗമമാക്കാൻ ഇതു സഹായിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button