Latest NewsIndia

കുടുംബ വഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; രക്ഷകരായ് പോലീസ് സംഘം

ന്യൂഡല്‍ഹി: കുടുംബ വഴക്കിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് സംഘം കൃത്യ സമയത്തെത്തി രക്ഷപ്പെടുത്തി. സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവ് ഗുരുഗ്രാമിലെ ജോലിസ്ഥലത്തായിരുന്നു.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെയാണ് ഡൽഹി പോലീസ് സംഘത്തിന്റെ സംയോജിത ഇടപെടലിലൂടെ രക്ഷിച്ചത്. സംഗം വിഹാറിലെ മൂന്നാം നിലയിലെ ഫ്‌ളാറ്റിലാണ് മുപ്പത്തിയെട്ടുകാരി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.

ഇവരുടെ വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളെ തൊട്ടടുത്ത മുറിയില്‍ അടച്ചിട്ട ശേഷമാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഫോണിൽ ആരോ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ജനാലയിലൂടെ യുവതി സീലിങ് ഫാനില്‍ കുരിക്കിടുന്നതു കണ്ടു. സമീപത്തുള്ള സ്ഥലത്ത് നിന്ന് വെല്‍ഡറെ കൂട്ടി പോലീസ് ജനൽ കമ്പി അറത്തുമാറ്റി. അബോധാവാസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതി ഇപ്പോഴും ചികിത്സയിലാണെന്ന് പോലീസ് വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button