ചേര്‍ത്തല :സ്കൂള്‍ കെട്ടിടത്തിന്‍റെ ചുമര് പൊളിച്ചപ്പോള്‍ വിലമതിക്കുന്ന ‘നിധികുംഭം’ ലഭിച്ചു. ശ്രീനാരായണ മെമ്മോറിയല്‍ ഗവൺമെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍റ്റി സ്‌കൂളിലാണ് കാലപഴക്കം ചെന്ന തൂണ് വീണപ്പോള്‍ നിധി കുംഭം കണ്ടെത്തിയത്.അരലക്ഷം രൂപ വിലമതിയ്ക്കുന്ന നിധികുംഭംമാണ് ലഭിച്ചത്.
തൂണു വീണതിനെ തുടര്‍ന്ന് കെട്ടിടം പൊളിച്ചപ്പോളാണ് ചെമ്പ് പാത്രങ്ങള്‍ കണ്ടെത്തിയത്. ഒരു നിധികുംഭം, ആറ് വലിയ കുടങ്ങള്‍, ഒരു അണ്ടാവ്, ഒരു കലം, രണ്ട് വലിയ വാര്‍പ്പുകള്‍ എന്നിവയാണ് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്.
സ്കൂളിലെ പ്രധാന അധ്യാപിക പി ജമുനാദേവി ജില്ലാ വിദ്യാഭ്യാസ ഓഫീസറും, ചേര്‍ത്തല നഗരസഭാ ചെയര്‍മാനുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന് പുരാവസ്തുക്കള്‍ കൈമാറാന്‍ തീരുമാനിച്ചു. മൂശാരിമാര്‍ ആലയില്‍ നിര്‍മ്മിച്ചതാണെന്നും നൂറു മുതല്‍, നൂറ്റമ്പത് വര്‍ഷം വരെ പഴക്കമുണ്ടെന്നും, സ്‌കൂള്‍ തുടങ്ങിയ സമയത്ത് കരപ്പുറത്തെ പ്രധാന വീടുകളില്‍ നിന്നും സംഭാവന നല്‍കിയിട്ടുള്ളവയാകാനാണ് സാധ്യതയെന്നും പുരാവസ്തു ഉദ്യോഗസ്ഥര്‍ പറഞ്ഞു
Post Your Comments