വാരണാസി: സംസ്ഥാനത്തെ മുഴുവന് ശ്രദ്ധ പിടിച്ചുപറ്റി വാരാണസിയില്‍ രണ്ട് കസിന്‍ സഹോദരിമാര്‍ വിവാഹിതരായി. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായ ഇവര്‍ വിവാഹഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിശുദ്ധ നഗരമെന്നറിയുന്ന വാരാണസിയില്‍ സംഭവം വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരിക്കുകയാണ്. വാരണാസിയില്‍ നടക്കുന്ന ആദ്യ സ്വര്‍ഗവിവാഹമാണിത്.
രോഹാനിയ നിവാസികളായ പെണ്‍കുട്ടികള്‍ ബുധനാഴ്ച ഒരു ശിവക്ഷേത്രത്തിലെത്തി പുരോഹിതനോട് വിവാഹം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പുരോഹിതന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ അനുമതിക്കായി ക്ഷേത്രത്തിനുള്ളില്‍ ഇരിപ്പ് തുടങ്ങി.
ജീന്‍സും ഷര്‍ട്ടും ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ ചുവന്ന ചുന്നി ധരിക്കുകയായിരുന്നു. ഇവരുടെ വിവാഹം നടക്കുന്ന വാര്‍ത്തയറിഞ്ഞ് ഒട്ടേറെയാളുകള്‍ ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടി. പ്രകോപിതരായ ജനങ്ങളില്‍ നിന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ഇവര്‍ ക്ഷേത്രം വിടുകയും ചെയ്തു. അതേസമയം വിവാഹം നടത്തിക്കൊടുത്ത പുരോഹിതന് വലിയ വിമര്‍ശനം നേരിടേണ്ടി വരികയാണ്. പെണ്‍കുട്ടികളിലൊരാള്‍ കാണ്‍പൂരിലാണെന്നും പഠനത്തിനായി തന്റെ കസിനോടൊപ്പം ഇവിടെ താമസിക്കുകയാണെന്നും പുരോഹിതന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments