ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിലെത്തിയ ടീമുകളുടെ ചിത്രം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍ ലോകകപ്പിനു മുന്‍പേ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വാക്കുകള്‍ സത്യമാകുകയാണ്.കമന്റേറ്ററായുള്ള അരങ്ങേറ്റത്തിനു തോട്ടുമുന്‍പ് ഒരു അഭിമുഖത്തിലാണ് സച്ചിന്‍ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ചത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ സെമിയിലെത്തുമെന്നാണ് സച്ചിന്‍ അന്ന് പ്രവചിച്ചത്.
നാലാമതായി ന്യൂസിലാന്‍ഡോ പാകിസ്ഥാനോ സെമിയിലെത്തുമെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ഈ പ്രവചനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.മൂന്ന് ടീമുകള്‍ ഇതിനോടകം സെമി ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനക്കാര്‍ ആരെന്നതും ഏറെക്കുറേ ഉറപ്പായിട്ടുണ്ട്.ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഇനി ബാക്കിയുള്ളത് നാല് മത്സരങ്ങള്‍ മാത്രമാണ്.
ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ ഇതിനോടകം സെമിയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡോ പാകിസ്ഥാനോ ആകും സെമിയിലെത്തുന്ന നാലാമത്തെ ടീം.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡും സെമിയിലെത്തും. നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ് മുന്‍പിലായതിനാല്‍ പാകിസ്ഥാനു സെമിയിലെത്തണമെങ്കില്‍ ബംഗ്ലദേശിനെ 316 റണ്‍സിനെങ്കിലും പരാജയപ്പെടുത്തണം. ഇതോടെയാണ് സച്ചിന്റെ പ്രവചനം ചർച്ചയാകുന്നതും ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുക്കുന്നതും.
Post Your Comments