തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. പന്തളത്താണ് യോഗം ചേരുന്നത്. ആചാര സംരക്ഷണത്തിനായുള്ള നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാനാണ് നീക്കം. ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട കാര്യങ്ങളും ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സാഹചര്യങ്ങളും യോഗം വിലയിരുത്തും. രാവിലെ പത്ത് മണിയോടെയാണ് യോഗം ആരംഭിക്കുക. എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി എന്നിവര്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന്, റിവ്യു ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സിന് സാധ്യതയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Post Your Comments