Latest NewsCinemaEntertainment

ഒമ്പതാം മാസത്തിൽ നിറവയറുമായി വെള്ളത്തിനടയിൽ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട്

മുംബൈ: ഒമ്പതാം മാസത്തിൽ നിറവയറുമായി വെള്ളത്തിനടയിൽ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട് വാർത്തകളിൽ നിറയുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് ചലച്ചിത്ര താരം സമീറ റെഡ്ഡി വേറിട്ട ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

https://www.instagram.com/p/BzfEeQ7nGyt/?utm_source=ig_web_copy_link

ഒരു വിഭാഗം സിനിമ ആരാധകർ വിമര്‍ശിക്കാനായി സമയം കണ്ടെത്തുമ്പോഴും, ബോളിവുഡിലെ സുഹൃത്തുക്കളും, ഭര്‍ത്താവും,കുടുംബവുമെല്ലാം സമീറയ്ക്ക് മുഴുവന്‍ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്. ഗര്‍ഭാവസ്ഥയെ മറക്കാനാവാത്ത വിധം ആഘോഷിക്കുക തന്നെയാണ് വേണ്ടതെന്ന് സമീറ പറഞ്ഞു.

https://www.instagram.com/p/BzfBZX-HRYn/?utm_source=ig_web_copy_link

എന്തു പ്രസക്തിയുള്ള വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നാലും അതിനെ ട്രോളുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി കൊടുക്കുകയാണ് സമീറ റെഡ്ഡി. ഗര്‍ഭാവസ്ഥയെ ട്രോളുന്നത് അത്ര ആരോഗ്യകരമായ അവസ്ഥയല്ലെന്നും, ഈ ട്രോളുന്നവരെല്ലാം അവരെ പ്രസവിക്കുമ്പോള്‍ അവരുടെ അമ്മ ‘ഹോട്ട്’ ആയിരുന്നോ എന്ന് ചിന്തിക്കണമെന്നും സമീറ പ്രതികരിച്ചു. അതിനുശേഷം സിനിമാ പാര്‍ട്ടികളിലും പുറത്തുമെല്ലാം വയര്‍ പുറത്തേക്ക് കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് നിരവധി തവണ സമീറ ക്യാമറയ്ക്ക് പോസ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button