കൊച്ചി: കോഴിക്കോടിന്റെ സ്വന്തം ഗോൾ കീപ്പറായ ഇരുപത്തിയാറുകാരൻ കെ. ഷിബിൻ രാജ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. ‘ഒരു മലയാളി എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാവുക എന്നത് മഹത്തായ ഒരു അനുഭവമാണ്. ഇതൊരു തുടക്കം മാത്രമാണ്. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പ്രകടനം പുറത്തെടുക്കുമെന്നും ടീമിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉറപ്പുതരുന്നു. ഒരു മികച്ച സീസണാണ് ഇനി വരാനിരിക്കുന്നത്’, ഷിബിന്‍ രാജ് മനസുതുറന്നു.
മുമ്പത്തെ സീസണിൽ ഗോകുലം എഫ്സിക്കു വേണ്ടി കളിച്ച ഷിബിൻ 2011 ൽ സന്തോഷ് ട്രോഫി നേടിയ സർവീസസ് ടീം അംഗമായിരുന്നു. ഷിബിൻ മികച്ച ശാരീരികക്ഷമതയും കഴിവുമുള്ള യുവ കീപ്പറാണെന്നു ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ എൽക്കോ ഷട്ടോരി വ്യക്തമാക്കി.
2007ലാണ് സായിയുടെ ഭാഗമായി ഷിബിന്‍ രാജിന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്.അതിനുശേഷം 2009ല്‍ ജില്ലാ ടീമിനു വേണ്ടി കളിച്ചു. 2010ല്‍ കൊല്‍ക്കത്തയിൽ നടന്ന ബിസി റോയ് ട്രോഫിയില്‍ കളിച്ച കേരള ടീമംഗമായിരുന്നു ഷിബിന്‍ രാജ്. 2010 ല്‍ ചൈനയില്‍ നടന്ന ടൂർണമെന്റിൽ 19 വയസ്സിന് താഴെയുളളവരുടെ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ ഷിബിന്‍ രാജിനു സാധിച്ചു.
Post Your Comments