ന്യൂഡല്‍ഹി: ചാന്ദ്നി ചൗക്കിലെ ഹൊസ് ഖ്വാസില്‍ കഴിഞ്ഞ ദിവസം ഉടലെടുത്ത സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്ന് സൂചന. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വലിയ മുന്‍കരുതലുകളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. സംഘര്‍ഷ മേഖലകളില്‍ വന്‍ പോലീസ് സന്നാഹത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടല്‍ ഒഴിവാക്കാണമെന്നും മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ അനാവശ്യമായി കൂട്ടം ചേര്‍ന്ന് നില്‍ക്കുക, മുദ്രാവാക്യം മുഴക്കുക, ആയുധങ്ങളുമായി യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി പോലീസ് മേധാവിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സംഘര്‍ഷങ്ങള്‍ അയവുണ്ടെന്നും പ്രശ്നങ്ങള്‍ വ്യാപിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും ഡല്‍ഹി പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിന് ശേഷം രാത്രി വീടുകള്‍ ആക്രമിക്കപ്പെട്ടു. പിന്നാലെ ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ആരാധനലായങ്ങള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments