പത്തനംതിട്ട: മകളുടെ പഠനം വഴിമുട്ടിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വായ്പയ്ക്കായി പൊതുമേഖലാ ബാങ്കിലെത്തിയ പിതാവ് കുഴഞ്ഞു വീണു. സീതത്തോട് സീതക്കുഴി നിരപ്പുകണ്ടത്തില്‍ എന്‍ എം മാത്യു (47) ആണ് കുഴഞ്ഞു വീണത്. അധികൃതര്‍ വായ്പ് നിഷേധിച്ചതിലുള്ള മനോവിഷമത്തില്‍ ഇയാള്‍ ബാങ്കിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
മാത്യുവിന്റെ മകള്‍ ബെംഗുളൂരുവില്‍ സ്വകാര്യ നഴ്സിങ് കോളേജില്‍ പഠിക്കുകയാണ്. എന്നാല് ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസ്സിലല്‍ നിന്നും പുറത്താക്കുകയായിരുന്നു. പണത്തിനായി ബാങ്കിന്റെ സീതത്തോട് ബ്രാഞ്ചില്‍ വായ്പക്കപേക്ഷിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് അഫിലിയേഷന്‍ ഇല്ലാത്തതിനാല്‍ വായ്പ നല്‍കാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ആവശ്യമായ രേഖകള്‍ എല്ലാം എത്തിച്ചു നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് മാത്യുവിന്റെ ഭാര്യ മിനി പറഞ്ഞു.
എന്നാല്‍ ഇന്നലെ ഉച്ചയോടെ ഭാര്യയുമൊത്ത് മാത്യു വീണ്ടും പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ടയിലെ റീജനല്‍ ഓഫിസിലെത്തി മാനേജരുമായി സംസാരിക്കുന്നതിനിടെ കാമ്പിനിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ബാങ്കിന്റെ ഭാഗത്തുനിന്നു വായ്പാ നിഷേധം ഉണ്ടായിട്ടില്ലെന്നും കോഴ്സിന്റെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് മുന്‍ വര്‍ഷത്തേതാണ് ലഭിച്ചത്. പുതിയതു സമര്‍പ്പിക്കണം എന്നു പറഞ്ഞിട്ടും നല്‍കിയില്ലെന്നും
ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാരന്‍ നായര്‍ പറഞ്ഞു. വായ്പയായി അധിക തുക വേണമെന്ന ആവശ്യമുന്നയിച്ചു. എന്നാല്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതിനാലണ് ് വായ്പ വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments