UAELatest NewsGulf

ഭാഗ്യദേവത കടാക്ഷിച്ചു : ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22 കോടി സ്വന്തമാക്കി മലയാളി യുവതി

അബുദാബി: മലയാളികളെ കൈവിടാതെ ഭാഗ്യദേവത. അബുദാബി ബിഗ് ടിക്കട്ടിൽ 1.2 കോടി ദിര്‍ഹത്തിന്റെ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം സ്വന്തമാക്കി മലയാളി യുവതി. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ കൊല്ലം സ്വദേശി സ്വപ്ന നായരെ (217892-ാം നമ്പര്‍ ടിക്കറ്റ്)യാണ് ഭാഗ്യം തേടി എത്തിയത്. BIG TICKET SWAPNA

നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെയാണ് അധികൃതര്‍ ഫോണിലൂടെ സമ്മാനവിവരം സ്വപ്നയെ അറിയിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതെന്ന് പറഞ്ഞ സ്വപ്ന, ബിഗ് ടിക്കറ്റ് അധികൃതരോട് തന്റെ നന്ദിയും അറിയിച്ചു. തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവിനൊപ്പം സ്വപ്ന 2010 മുതല്‍ യുഎഇയില്‍ താമസിക്കുന്നു. കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് സ്വപ്ന ടിക്കറ്റ് എടുത്തത്.

ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പാകിസ്ഥാനി പ്രവാസിക്കാണ് ലഭിച്ചത്. ഇതൊഴികെ മറ്റ് സമ്മാനങ്ങള്‍ എല്ലാം ഇന്ത്യക്കാർക്ക് സ്വന്തം. ഇന്ത്യക്കാരനായ ജോസിന് 90,000 ദിര്‍ഹവും സുരേഷ് എടവനയ്ക്ക് 80,000 ദിര്‍ഹവും സമ്മാനം ലഭിച്ചു. അതോടൊപ്പം തന്നെ മാത്യൂ വര്‍ഗീസ്, രാധാകൃഷ്ണന്‍, നിഖാത് ഷബാന എന്നീ ഇന്ത്യക്കാര്‍ക്കും വിവിധ തുകകള്‍ സമ്മാനമായി കരസ്ഥമാക്കി. ഹന്‍സ്‍രാജ് മുകേഷ് ഭാട്ടിയ എന്ന ഇന്ത്യന്‍ പൗരന് ബിഎംഡബ്ല്യൂ 7 സീരീസ് സമ്മാനമായി ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button