KeralaLatest NewsIndia

മന്ത്രവാദ ചികില്‍സയുമായി പത്തുവർഷമായി വീടുകൾ തോറും കയറിയിറങ്ങിയിരുന്ന വ്യാജ സിദ്ധൻ പിടിയിൽ, അച്ഛന്റെ കൂട്ടുകാരന്‍ ചമഞ്ഞെത്തിയ സിദ്ധന്റെ പീഡന ശ്രമത്തിൽ നിന്ന് രക്ഷപെട്ടു കൗമാരക്കാരൻ

തൃക്കുന്നപ്പുഴ: പ്രാര്‍ത്ഥിച്ച്‌ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച്‌ പതിനാറുകാരനെ മുറിക്കുള്ളിലിട്ട് പീഡിപ്പിച്ചത് വ്യാജ സിദ്ധന്‍. പത്തനാപുരം പുന്നല ചാലുവിളയില്‍ അബ്ദുല്‍ കരീമിനെയാണ് (40) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയ ഇയാള്‍ കിടപ്പുമുറിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ പീഡനത്തിനു ശ്രമിക്കുകയായിരുന്നു.

10 വര്‍ഷത്തിലേറെയായി പാനൂര്‍, പല്ലന, തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ സിദ്ധന്‍ ചമഞ്ഞ് ഇയാള്‍ വീടുകളില്‍ മന്ത്രവാദം നടത്തി വരികയായിരുന്നു. കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം തോട്ടപ്പള്ളിയില്‍ വച്ച്‌ ഇയാളെ പരിചയപ്പെട്ടിരുന്നു. ഇതിനുശേഷം ഇന്നലെ രാവിലെ പത്തോടെ പാനൂരിലുള്ള വീട്ടില്‍ ഇയാള്‍ എത്തിയപ്പോള്‍ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പതിനേഴുകാരനെ പ്രാര്‍ത്ഥനക്കായി മുറിയില്‍ വിളിച്ചിരുത്തുകയും പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അമ്മയും അനുജത്തിയും മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ വീട്ടുകാരോട് കുടുംബ സാഹചര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കുകയും തുടര്‍ന്ന് മകന് പനി ഉണ്ടെന്ന് കുട്ടിയുടെ അമ്മ പറയുകയും ചെയ്തു. ഇതോടെ പ്രാര്‍ത്ഥിച്ച്‌ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച്‌ കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അബ്ദുള്‍ കരീം രക്ഷപ്പെട്ടു.തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഡാണാപ്പടിയില്‍ നിന്ന് പിടികൂടി ഹരിപ്പാട് പൊലീസിനെ ഏല്പിച്ചു. തുടര്‍ന്ന് തൃക്കുന്നപ്പുഴ പൊലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button