ലണ്ടന്‍: വിമ്പിള്‍ഡൺ മത്സരത്തിൽ നിന്ന് കണ്ണീരോടെ മരിയ ഷറപോവ പിന്‍മാറി. മുൻ ചാമ്പ്യനായ മരിയ ഷറപോവയുടെ പിന്മാറ്റം ആരാധകരെയും വിഷമിപ്പിച്ചു.2004-ലെ ചാമ്പ്യനായ ഷറപോവ ഫ്രാന്‍സിന്റെ പൗലിന്‍ പര്‍മെന്റീറിനെതിരായ മത്സരത്തില്‍ മൂന്നാം സെറ്റിനിടെയാണ് പിന്‍മാറിയത്. സ്‌കോര്‍ 6-4, 6-7, 5-0 എന്ന നിലയിലായിരുന്നു. ഇതോടെ പര്‍മെന്റീര്‍ വിജയിയായി.
ഒന്നാം റൗണ്ടില്‍ മത്സരത്തിനിടെ കൈക്ക് പരിക്കേറ്റാണ് റഷ്യന്‍ താരം പിന്‍മാറിയത്. ചുമലിനേറ്റ പരിക്കിനെ തുടര്‍ന്ന് അഞ്ച് മാസം കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന 32കാരിയായ ഷറപോവ മേയില്‍ മയ്യോര്‍ക്ക ടൂര്‍ണമെന്റിലാണ് തിരിച്ചെത്തിയത്.
Post Your Comments