Latest NewsKerala

ഖാദർ കമ്മറ്റി റിപ്പോർട്ടിൽ പ്രതിഷേധം ; കെ .എസ്.യു അംഗങ്ങളും പോലീസും ഏറ്റുമുട്ടുന്നു

തിരുവനന്തപുരം : ഖാദർ കമ്മറ്റി റിപ്പോർട്ടിൽ പ്രതിഷേധിച്ച കെ .എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ മാർച്ചിനിടയിൽ സംഘർഷം. കെ .എസ്.യു അംഗങ്ങളും പോലീസും ഏറ്റുമുട്ടുന്നു.നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സ്ഥലത്തുനിന്നും മാറ്റുകയാണ് പോലീസ്. പോലീസ് ലാത്തിയും ജലപീരങ്കിയും പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചു.

സ്ത്രീ പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തിരുന്നു. കുത്തിയിരുന്ന് പ്രതിഷേധിച്ച യുവതികളെ വനിതാ പോലീസ് പിടിച്ചുമാറ്റുകയാണ്. പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞിരുന്നു.
സംഘർഷത്തിനിടെ സെക്രട്ടറിയേറ്റിന് മുമ്പിലുള്ള ഹോട്ടലിലേക്ക് പ്രവർത്തകർ കയറി ഇവിടെനിന്നും പോലീസുകാർ ബലം പ്രയോഗിച്ചാണ് പുറത്തിറക്കിയത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരേ എബിവിപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ മാർച്ചിനിടെയും സംഘർഷം നടന്നിരുന്നു. പോലീസ് ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച എബിവിപി പ്രവർത്തകരെ പോലീസ് ലാത്തിയും ജലപീരങ്കി ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണിത്. ഡോ. എംഎ ഖാദർ അധ്യക്ഷനായുള്ള ഒരു മൂന്നംഗ വിദഗ്ധസമിതിയാണിത്. ജി. ജ്യോതിചൂഢൻ (നിയമവകുപ്പിൽ നിന്നും റിട്ടയർ ചെയ്ത സ്പെഷ്യൽ സെക്രട്ടറി), ഡോ. സി. രാമകൃഷ്ണൻ എന്നിവരാണ് മറ്റംഗങ്ങൾ. ഖാദർ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2018 മാർച്ച് മാസത്തിലെ ഉത്തരവ് പറയുന്നതു പ്രകാരം 2009ലെ വിദ്യാഭ്യാസം അവകാശനിയമം സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button