![](/wp-content/uploads/2019/07/download-1-e1562155975648.jpg)
തെഹ്റാന്: ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രയേലിനെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ദേശീയസുരക്ഷ ചുമതലയുള്ള ഇറാന് പാര്‍ലമെന്റ് സമിതിയുടെയും വിദേശനയസമിതിയുടെയും ചെയര്‍മാനായ മൊജ്തബാ സൊല്നൗര് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാനെ ലക്ഷ്യംവച്ച് അമേരിക്ക പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയെ സംഘര്‍ഷഭരിതമാക്കുന്ന സാഹചര്യത്തിലാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് ഇറാന് നല്‍കിയത്. മേഖലയില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെയുള്ള ദുരൂഹ ആക്രമണത്തിന് ഉത്തരവാദി ഇറാനാണെന്ന് ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങളെ ആയുധമണിയിക്കുകയാണ് അമേരിക്ക.
2015ലെ ആണവകരാര്‍ പ്രകാരം സമ്പുഷ്ടീകരിക്കാവുന്ന യുറേനിയത്തിന്റെ പരമാവധി പിന്നിട്ടെന്ന് ഇറാന് വെളിപ്പെടുത്തിയിട്ടുണ്ട്. ആണവ കരാറില്‍നിന്ന് പിന്മാറിയതായി അമേരിക്ക പ്രഖ്യാപിച്ച് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് നിര്‍ണായക വെളിപ്പെടുത്തല്‍ ഇറാന് നടത്തിയത്. പാശ്ചാത്യശക്തികള്‍ കരാറില്‍നിന്ന് പിന്മാറിയപ്പോള് ഇറാന് അതിലുറച്ചുനില്ക്കേണ്ട കാര്യമില്ലെന്ന് വിദേശമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പ്രഖ്യാപിച്ചു. കരാര്‍പ്രകാരമുള്ള മറ്റു ധാരണകളും മറികടക്കുമെന്ന സൂചനയും അദ്ദേഹം നല്കി.
Post Your Comments