മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന് മുമ്പിൽ വമ്പൻ ഓഫറുകൾ നിരത്തി ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം. ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരക്കാരനായി മായങ്ക് അഗര്‍വാളായിരുന്നു എത്തിയത്. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയാണ് മായങ്ക് കളത്തിലിറങ്ങിയത്.
ഇത് ആരാധകർക്കിടയിലും അലോസരമുണ്ടാക്കി. അതേസമയം അടുത്ത ലോകകപ്പിലേക്ക് അമ്പാട്ടി റായുഡുവിന് കിടിലൻ ഓഫറുമായി ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം എത്തിയത് പലർക്കും അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ഐസ്‌ലാന്‍ഡ് പൗരത്വം വാഗ്‌ദ്ധാനം ചെയ്‌ത ക്രിക്കറ്റ് മാനേജ്‌മെന്റ് അമ്പാട്ടി റായുഡുവിനെ ദേശീയ ടീമില്‍ എടുക്കാമെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിനായി തന്റെ രേഖകള്‍ സമര്‍പ്പിക്കാനും മാനേജ്‌മെന്റ് താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് റായുഡു. എന്നാല്‍, മോശം ഫോമിലായിരുന്ന റായുഡുവിന് പകരം വിജയ് ശങ്കറിനെ ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
Post Your Comments