Latest NewsKerala

സഭയില്‍ സമാധാനം ആഗ്രഹിക്കുന്നതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: വൈദികരുടെ അമര്‍ഷത്തില്‍ സഭയില്‍ സമാധാനം ആഗ്രഹിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ തിരിച്ചെടുത്തതിനെതിരെയാണ് ഒരു വിഭാഗം വൈദികര്‍ അമര്‍ഷം രേഖപ്പെടുത്തിയത്. ഇതിനെതിരെയാണ് ആലഞ്ചേരിയുടെ പ്രതികരണം.

സമാധാനവും കൂട്ടായ്മയും വര്‍ദ്ധിച്ചുവരണം എന്നാണ് മാര്‍പാപ്പയുടെ ആഗ്രഹം. സഭയും താനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സഭയില്‍ ഉണ്ടാകും. നിലവിലെ സാഹചര്യങ്ങള്‍ മാറി സഭ വളരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആലഞ്ചേരി പറഞ്ഞു. ഭൂമി വിവാദത്തില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോജ്ജ് ആലഞ്ചേരിയെ അതിരൂപയുടെ പൂര്‍ണ്ണ ഭരണ ചുമതല നല്‍കി തിരിച്ചു കൊണ്ടുവന്ന നടപടിക്കെതിരെ വൈദികര്‍ യോഗം വിളിച്ചിരുന്നു. സഭയുടെ ഭരണകേന്ദ്രം അധാര്‍മികളുടെ കൂടാരം ആയി. സഭാ സിനഡിനോട് ആലോചിക്കാതെ ഭൂമി ഇടപാട് നടത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാനോനിക നിയമങ്ങള്‍ ലംഘിച്ചുവെന്നുമാണ് വൈദികര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button