KeralaLatest News

അടിസ്ഥാനതലത്തിലെ ആസൂത്രണം വിജയിക്കാൻ വിശ്വാസ്യയോഗ്യമായ വിവരം ലഭ്യമാകേണ്ടതുണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: അടിസ്ഥാനതലത്തിലെ ആസൂത്രണം വിജയിക്കാൻ വിശ്വാസ്യയോഗ്യമായ വിവരം ലഭ്യമാകേണ്ടതുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിന്റെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച ദ്വിദിന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോഗിക്കപ്പെടാത്ത വിപുലമായ സ്ഥിതിവിവരക്കണക്കുകൾ നിലവിൽ സംസ്ഥാനത്തിന്റെ പക്കലുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിക്കാനാവണം. പഞ്ചായത്തുതല മാനവവിഭവശേഷി വികസനം അടിസ്ഥാനമാക്കിയുള്ള പുതിയ സ്ഥിതിവിവരക്കണക്കുകൾ സംസ്ഥാനം തയ്യാറാക്കേണ്ടതുണ്ട്. സ്ഥിതിവിവരക്കണക്കുകൾ എല്ലാവർക്കും പ്രാപ്യമാവുന്ന നയം സംസ്ഥാനം നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ലിംഗാടിസ്ഥാനത്തിലുള്ള സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഡോ. മധുരസ്വാമിനാഥൻ ശിൽപശാലയിൽ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button