എഴുത്തുകാരന്‍ കമല്‍ സി ചവറ തന്നെയും മകളെയും മതംമാറ്റത്തിന് നിര്‍ബന്ധിക്കുന്നെന്ന് രണ്ടാം ഭാര്യയും ദളിത് സ്ത്രീയുമായ യുവതി. മതംമാറ്റത്തിന് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും യുവതി പോലീസില്‍ പരാതി നല്‍കി. ഒന്നുകില്‍ ഇസ്‌ലാമിലേക്ക് മതം മാറണമെന്നും അല്ലെങ്കില്‍ ഇസ്‌ലാം മതത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടാണ് കമല്‍ സി പീഡിപ്പിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു.
കമല്‍ സി തന്നെ ബലാത്സംഗം ചെയ്തിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.കമൽസി നജ്മൽ രണ്ടാം ഭാര്യയും ആദിവാസിയുമായ യുവതിയെയും അവരുടെ മകളെയും മതം മാറാൻ നിർബന്ധിക്കുകയും അതിന് വിസമ്മതിക്കുന്നതിനാൽ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായുമാണ് പരാതിയിൽ പറയുന്നത്. കുട്ടിയുമായി അമ്മയോടൊപ്പം താൻ ജോലി ചെയ്യുന്ന തൃശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിരന്തരം പ്രശ്‍നങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന ഇയാളുടെ ശല്യം സഹിക്കവയ്യാതെ ആയിരിക്കുകയാണെന്നും യുവതിയും അമ്മയും പറയുന്നു.
പേരാമംഗലം പോലീസ് സ്റ്റേഷനിലാണ് യുവതിപരാതി നൽകിയിരിക്കുന്നത്.എംഎഡ് ബിരുദധാരിയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി. മറ്റൊരാളെ വിവാഹം കഴിച്ച് ജീവിച്ചിരുന്ന യുവതിയുടെ ആദ്യഭർത്താവിന് മറ്റൊരു യുവതിയുമായി ഉണ്ടായിരുന്ന ബന്ധത്തിൻറെ പേരിൽ പരസ്പരം ആകന്നുകഴിഞ്ഞിരുന്ന തങ്ങളുടെ പ്രശനങ്ങൾ പറഞ്ഞുതീർക്കാനായി സാമൂഹ്യപ്രവർത്തകൻ എന്നുപരിചയപ്പെടുത്തിയാണ് തന്റെ അടുത്ത് ആദ്യഭർത്താവിന്റെ സുഹൃത്തായ കമൽസി ആദ്യം എത്തുന്നതെന്നും പിന്നീട് ഒരുദിവസം പ്രശ്‍നങ്ങൾ പറഞ്ഞുതീർക്കാനെന്ന് പറഞ്ഞു
മുണ്ടൂരിലേക്ക് വിളിച്ചുവരുത്തി തന്നെ അയാൾ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും എതിർത്ത തന്നെ കമൽസി നജ്മൽ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു.ആകെ തകർന്ന താൻ കേസുകൊടുക്കാൻ തീരുമാനിച്ചതറിഞ്ഞ് നിയമപരമായി വിവഹം കഴിച്ചുകൊള്ളാമെന്നും കേസുകൊടുക്കരുതെന്നും യാചിച്ചപ്പോൾ ഈ വിവാഹത്തിന് നിർബന്ധിതമാകുകയായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹശേഷം വഴക്കുണ്ടാക്കി തങ്ങൾക്ക് ആകെയുണ്ടായിരുന്ന വീടും സ്ഥലവും അയാൾ വിൽപ്പിക്കുകയും ആ പണവും വാങ്ങിയെടുത്തതായി യുവതി പറയുന്നു.
യാതൊരു ജോലിക്കും പോകുകയില്ലാത്ത ഇയാൾക്ക് താനാണ് ജോലിചെയ്ത് ചിലവിന് കൊടുത്തിരുന്നതെന്നും യുവതി പറഞ്ഞു.ഇയാളുടെ ആദ്യബന്ധത്തിലെ കുട്ടിയേയും ഇയാൾ മതം മാറ്റാനുള്ള ശ്രമത്തിലാണെന്നും. ആകുട്ടിയെ പറഞ്ഞു ബ്രെയിൻവാഷ് ചെയ്ത് അതിന് ഏതാണ്ട് സമ്മതിപ്പിച്ചത് മനസിലാക്കിയ താൻ ഈ വിവരം ആദ്യ ഭാര്യയെ അറിയിച്ചിരുന്നു എന്നും അവരും ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ അവർക്കെതിരെയും അപവാദ പ്രചരണങ്ങളും ഭീഷണികളുമായി നടക്കുകയാണ് ഇയാൾ എന്നും യുവതി കൂട്ടിച്ചേർത്തു.
ആദ്യഭാര്യക്കൊപ്പം ജീവിക്കുമ്പോഴും ഇയാൾ ജോലിക്കുപോകതെ അവരെ ചൂഷണം ചെയ്ത് ജീവിക്കുകയായിരുന്നു എന്നും അത് സഹിക്കാതെയാണ് അവർ സെപ്പറേറ്റഡ് ആയതെന്നും യുവതി പറഞ്ഞു. ഇയാൾ മാനസീകരോഗത്തിന് ചികിത്സ നടത്തുന്നുണ്ടായിരുന്നു എന്നും തിരുവനന്തപുരത്ത് പോലീസ് കമ്മീഷണറെ ഓഫീസിൽ കയറി ചീത്തവിളിച്ചതിന് ജയിലിൽ കിടന്നിട്ടുണ്ടെന്നും അന്ന് താൻ ഈ ചെറിയ കുട്ടിയുമായി പലരേയും സമീപിച്ചിട്ടും ആരും ജാമ്യത്തിൽ ഇറക്കാനില്ലാതിരുപ്പോൾ ഹയർ സെക്കൻഡറി അധ്യാപികയായ ആദ്യഭാര്യയാണ് ജാമ്യത്തിൽ ഇറക്കാൻ സഹായിച്ചത്.
ഈ കേസിൽ പോലീസ് സ്റ്റേഷനിൽ തനിക്ക് അനുകൂലമായി സംസാരിച്ചതിന് ഇപ്പോൾ അവർക്കെതിരെയും തനിക്കെതിരെയും സോഷ്യൽമീഡിയയിലൂടെയും നേരിട്ടും അപവാദ പ്രചാരണങ്ങളും ഭീഷണികളുമായി നടക്കുകയാണെന്നും ഇവർ പറഞ്ഞു. താൻ ആദിവാസി നായാടി വിഭാഗത്തിൽനിന്ന് ബിരുദാനന്തര ബിരുദവും എംഎഡും കഴിഞ്ഞ വ്യക്തിയാണെന്നും ഇപ്പോൾ പട്ടികജാതി ക്ഷേമ വകുപ്പിന് കീഴിലുള്ള ചേലക്കര എം ആർ എസ് ൽ കരാർ അടിസ്ഥാനത്തിൽ അധ്യാപികയായി ജോലിചെയ്തുവരികയാണെന്നും. തനിക്ക് പ്രായമായ ഒരു ‘അമ്മ മാത്രമേ ബന്ധുക്കളായി ഉള്ളൂ അതുമനസിലാക്കിയാണ് അയാൾ എനിക്കെതിരെയുള്ള അപവാദങ്ങളും ഭീഷണികളും തുടരുന്നത്. താൻ മതം മാറാൻ ആഗ്രഹിക്കുന്നില്ല.
അയാൾക്ക് ജോലിചെയ്യാതെ ജീവിക്കാൻ കണ്ടെത്തിയ ഒരു മാർഗ്ഗമാണ് ഈ മതം മാറ്റമെന്നും തന്നെയും കുഞ്ഞിനേയും ഇതിനിടയിലേക്ക് വലിച്ചിഴയ്ക്കരുതെന്നും എവിടെയെങ്കിലും ജോലിചെയ്ത് സ്വസ്ഥമായി ജീവിയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് ഇയാൾ മൂലം ഇപ്പോൾ ഉള്ളതെന്നും. നിരാലംബരായ തങ്ങൾക്ക് നീതിലഭ്യമാക്കാൻ നല്ലവരായ സുഹൃത്തുക്കൾ ഒപ്പമുണ്ടാകണെമന്നും യുവതി അപേക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് കമല്‍ സി ചവറ ഇസ്‌ലാം മതത്തിലേക്ക് മതം മാറിയതും പേര് മാറ്റി കമല്‍ സി നജ്മല്‍ എന്നാക്കിയതും. നജ്മല്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു ഇത്.
Post Your Comments