ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറയ്‌ക്ക് നല്‍കാന്‍ തീരുമാനം. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗത്തില്‍ പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കുമെന്നാണ് വിവരം.നേരത്തെ, രാഹുല്‍ ഗാന്ധി തന്റെ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
താന്‍ നേരത്തെ തന്നെ രാജി സമര്‍പ്പിച്ചതാണെന്നും നിലവില്‍ പാര്‍ട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ മൂന്നാംദിവസമാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയോഗത്തില്‍ വച്ച് രാഹുല്‍ഗാന്ധി തന്റെ രാജി പ്രഖ്യാപനം നടത്തിയത്.രാജിവയ്ക്കുക മാത്രമല്ല നരേന്ദ്രമോദിക്കെതിരായി റാഫേല്‍ വിവാദം താന്‍ ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതേറ്റു പിടിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
അതെ സമയം താൽക്കാലിക അധ്യക്ഷനായാണ് വോറയെ തെരഞ്ഞെടുത്തിരിക്കുന്നത്.90 വയസ്സുള്ള വോറ അടുത്ത അധ്യക്ഷനെ നിയമിക്കുന്നത് വരെ സ്ഥാനത്തു തുടരുമെന്നാണ് സൂചന.
Post Your Comments